ThrissurLatest NewsKerala

പനമ്പഴം തിന്നാനിറങ്ങി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങി കാട്ടുകൊമ്പൻ

അതിരപ്പിള്ളി: തൃശ്ശൂർ ജില്ലയിലെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ആന ഒഴുക്കിൽ കുടുങ്ങി. ചാലക്കുടിപ്പുഴയിലാണ് കനത്ത മഴമൂലമുണ്ടായ ഒഴുക്കിൽ കാട്ടാന കുടുങ്ങിക്കിടക്കുന്നത്.

എല്ലാ ദിവസവും പുലർച്ചയോടെ ആനകൾ കാടിറങ്ങി വരാറുണ്ട്. പുഴയുടെ തീരത്ത് സുലഭമായ പനമ്പഴം തിന്നാനാണ് ഈ വരവ്. പുഴ മുറിച്ചുകടന്ന് വയറുനിറയെ പനമ്പഴം തിന്ന് തിരികെ കയറിപ്പോകാറാണ് ആനകളുടെ പതിവ് ശീലം. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ പഴം തിന്നാനായി പുഴ കടന്ന് ഇക്കരെ വന്ന ആനയ്‌ക്ക് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരികെ പോകാൻ സാധിച്ചില്ല.

Also read: നാൻസി പെലോസിയുടെ സന്ദർശനം: സൈന്യത്തെ സജ്ജമാക്കി തായ്‌വാൻ

പുഴ മുറിച്ചു കടക്കാനിറങ്ങിയെങ്കിലും, വെള്ളത്തിന്റെ ശക്തിയിൽ ആന കുടുങ്ങിപ്പോയി.
കുത്തിയൊലിക്കുന്ന ജലപ്രവാഹം മൂലം അഞ്ചു മണിക്കൂറിൽ അധികമായി കൊമ്പൻ വെള്ളത്തിൽ നിൽക്കുകയാണ്. സമീപത്ത് നാട്ടുകാരും ഫയർഫോഴ്സും തടിച്ചു കൂടിയിട്ടുണ്ടെങ്കിലും ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button