
കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടു. യുഎസ് സൈന്യമാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവിനെ കൊലപ്പെടുത്തിയത്. മിലിട്ടറി ഡ്രോൺ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഡ്രോൺ തൊടുത്ത 2 മിസൈലുകൾ സവാഹിരിയ്ക്കു മേൽ പതിക്കുകയായിരുന്നു.
ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് രംഗത്തു വന്നത് യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ്. വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്.
Alsoread:ശ്രീ കാളിക അഷ്ടകം
സവാഹിരി കൊല്ലപ്പെട്ടതോടെ നീതി നടപ്പായി എന്ന് ജോ ബൈഡൻ അവകാശപ്പെട്ടു. 2001ൽ, മൂവായിരത്തോളം പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനാണ് അയ്മൻ അൽ സവാഹിരി. 21 വർഷമായി അമേരിക്ക നടത്തുന്ന വേട്ടയുടെ ഫലപ്രാപ്തിയാണ് ഇത്.
Post Your Comments