തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ് സേനയുടെ നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയുടെ കൊലപാതകത്തിൽ പരിഹാസവുമായി ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ രംഗത്തെത്തി. സാമ്രാജ്യത്വ ശക്തികളുടെ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി രക്തസാക്ഷിത്വം വഹിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപിന്റെ പരിഹാസം.
‘പ്രശസ്ത കവിയും ഭിഷഗ്വരനുമായിരുന്ന അയ്മൻ അൽ സവാഹിരി ഓർമ്മയായി. ഒസാമ ബിൻ ലാദന് ശേഷം അൽ ക്വയ്ദയെ നയിച്ച് വരികയായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി രക്തസാക്ഷിത്വം വരിച്ചത്. പൂക്കളെയും പൂമ്പാറ്റകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. മതേതര കേരളത്തിന് തീരാനഷ്ടമാണ് സവാഹിരിയുടെ വിയോഗം’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, യു.എസ് സവാഹിരിയെ കൊലപ്പെടുത്തിയത്. മിലിട്ടറി ഡ്രോൺ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. യു.എസ് മിലിട്ടറി ഡ്രോൺ തൊടുത്ത 2 മിസൈലുകൾ സവാഹിരിയ്ക്കു മേൽ പതിക്കുകയായിരുന്നു. യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്തെങ്ങുമുള്ള ഭീകരർക്കുള്ള മുന്നറിയിപ്പാണിതെന്ന് അദ്ദേഹം പരാതികരിച്ചു. അമേരിക്കയെ തൊട്ടുകളിച്ചാൽ എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും എന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.
Post Your Comments