KeralaLatest NewsNews

അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ ശ്രമിക്കണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

 

സർക്കാർ ഇപ്പോൾ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നത്. അതേ അളവിൽ കൂടുതൽ ദിവസങ്ങളിൽ നൽകാൻ കഴിയണം. പരിശ്രമിച്ചാൽ ആഴ്ചയിൽ ഏഴ് ദിവസവും നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസവും മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അങ്കണവാടികൾ ഇല്ലാത്ത ദിവസം പാലും മുട്ടയും നൽകണം. കുട്ടികൾക്കായതിനാൽ നാട്ടിൽ തന്നെ സഹായിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി. പ്രിയങ്ക, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സണൺ പ്രൊഫ. വികെ രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ.എസ് മണി, മിൽമ മാനേജിഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, നഗരസഭാ കൗൺസിലർ അഡ്വ. രാഖി രവികുമാർ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button