തിരുവനന്തപുരം: പതിനാറു വയസുകാരനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുമണ്‍ ആർഡി ഭവനിൽ ഷൈജു എന്ന രാഹുലി (42) നെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
Read Also : അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ ശ്രമിക്കണം: മുഖ്യമന്ത്രി
2018 മേയ് 19-നാണ് സംഭവം. ശാർക്കര എംഎസ്കെ സലൂണിൽ തലമുടി വെട്ടിക്കാൻ പോയ വിദ്യാർത്ഥിയായ വിഷ്ണു സലൂണിൽ തിരക്കായതു കാരണം പുറത്തിറങ്ങി നിൽക്കുമ്പോഴായിരുന്നു പ്രതി ഇരുമ്പുപാര കൊണ്ടു തലയ്ക്കടിച്ചത്. പ്രതിയുടെ ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.
ചിറയിൻകീഴ് പൊലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം കെ.കെ. അജിത് പ്രസാദ് ഹാജരായി.
Post Your Comments