മാനന്തവാടി: പതിനൊന്നുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ് കോളനിയിലെ രാജു (46) വിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ആണ് ശിക്ഷ വിധിച്ചത്.
Read Also : ബേബി പൗഡറിന്റെ ചില ഗുണങ്ങളറിയാം
2021-ൽ തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലി സി.ഐ പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എ.എസ്.ഐ വില്‍മ ജൂലിയറ്റ്, സി.പി.ഒ അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.
Post Your Comments