മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ എയിഡ് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊച്ചുതുറ പള്ളിക്ക് സമീപം തോട്ടം പുരയിടത്തിൽ വീട്ടിൽ പുഷ്പദാസി (34) നെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു
സർജറി ഒപിക്ക് സമീപം ബഹളം വച്ചു കൊണ്ടിരുന്ന പ്രതിയെ പിൻതിരിപ്പിച്ചതിലുള്ള വിരോധത്താലാണ് ആക്രമണം നടത്തിയത്. എആർ ക്യാമ്പിൽ നിന്നും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ബിനുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തുടർന്ന്, വിവരം ലഭിച്ച് എത്തിയ സബ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments