എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയർ ചിലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനയാത്ര ആയിരിക്കും ആകാശ എയർ നടത്തുക. ഈ മാസം ഏഴു മുതലാണ് ആകാശ എയർ ആദ്യ സർവീസ് ആരംഭിക്കുന്നത്. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കായിരിക്കും കന്നി യാത്ര.
മുംബൈ- അഹമ്മദാബാദ് വിമാന ടിക്കറ്റിന് 3,000 രൂപയാണ് ആകാശ എയർ ഈടാക്കുന്നത്. നിലവിൽ, ഏറ്റവും കുറഞ്ഞ തുകയ്ക്ക് സർവീസ് നടത്തുന്ന ഇൻഡിഗോയെ പിന്തള്ളിയാണ് ആകാശ എയറിന്റെ മുന്നേറ്റം. ചിലവ് കുറഞ്ഞ എയർലൈനായ ഇൻഡിഗോയ്ക്ക് വിപണിയിൽ 56 ശതമാനം ആധിപത്യമാണ് ഉള്ളത്.
Also Read: കാബൂളില്‍ അല്‍ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയത് ദോഹ ഉടമ്പടിയുടെ ലംഘനം: താലിബാന്
അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ആകാശ എയറിനെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബംഗളൂരു സർവീസും ഓഗസ്റ്റ് 19 മുതൽ മുംബൈ- ബംഗളൂരു സർവീസും ആകാശ എയർ ആരംഭിക്കും.
Post Your Comments