ദുബായ്: യുഎഇയുടെ ചിലഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ചില സ്ഥലങ്ങളിലെല്ലാം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
Read Also: എംഎസ്എംഇകൾക്ക് ധനസഹായം ഉറപ്പുവരുത്താൻ പുതിയ കരാറിൽ ഏർപ്പെട്ട് എസ്വിസി ബാങ്കും എസ്ഐഡിബിഐയും
റാസൽഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ ചില ഭാഗത്ത് മഴ പെയ്തു. കിഴക്കൻ ഭാഗങ്ങളിലും പർവത പ്രദേശങ്ങളിലുമാണ് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളത്. താഴ്‌വാരങ്ങളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ജനങ്ങൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ശക്തമായ മഴ, കാറ്റ്, ഇടി, മിന്നൽ എന്നിവയും ഉണ്ടായാക്കാമെന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും ബീച്ചുകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Read Also: സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി
Post Your Comments