തിരുവനന്തപുരം: അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 9600 പേര്‍ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ പട്ടിക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടാകാന്‍ പാടില്ലെന്നാണു നിബന്ധന.
Read Also: കുട്ടികളെ എസ്.എഫ്.ഐ സമരത്തിനു കൊണ്ടുപോയ സംഭവം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം
ഇവരെ പദ്ധതിയില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ തദ്ദേശ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകള്‍ വിശദമായി പരിശോധിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക.നിലവില്‍ ഒരാള്‍ക്ക് മാസംതോറും 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. അനര്‍ഹരായ 9600 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഒരുവര്‍ഷം ഏകദേശം 19 കോടി രൂപയോളമാണ് ചെലവ് വരുന്നത്.
Post Your Comments