പന്തളം: എം.ഡി.എം.എ.യുമായി പന്തളത്ത് പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നീക്കം. യുവതി അടക്കം അഞ്ച് പേരാണ് പന്തളത്ത് അറസ്റ്റിലായത്. ഷാഹിനയെ കൂടെ കൂട്ടിയത് കച്ചവടം മെച്ചപ്പെടുത്തുന്നതിനായിട്ടാണ്. മോഡലിങ്ങിന്റെ പേര് പറഞ്ഞാണ് ഷാഹിന വീട്ടിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിനായി ഇറങ്ങിയിരുന്നത്.
അറസ്റ്റിലായ ആര്‍.രാഹുല്‍(29), ഷാഹിന(23), പി.ആര്യന്‍(21), വിധു കൃഷ്ണന്‍(20), സജിന്‍(20) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വിൽപ്പന ചെയ്യലായിരുന്നു ഇവരുടെ പണി. ഇവരെ പിടികൂടിയ മുറിയിൽ നിന്നും ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്‌പ്രേ തുടങ്ങിയവയും കണ്ടെടുത്തു.
ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. അറസ്റ്റിലായ രാഹുലാണ് കേസിലെ മുഖ്യപ്രതി. ഇയാൾ മുൻപും മയക്കുമരുന്ന് കച്ചവടം ചെയ്തതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ്, എം.ഡി.എം.എ. ലഹരിമരുന്നുമായി യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളത്തെ ഹോട്ടൽ മുറിയിൽ നിന്നും പോലീസ് പൊക്കിയത്. ഇവരില്‍നിന്ന്, വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 155.9 ഗ്രാം ലഹരിമരുന്നാണ് പിടിച്ചത്.
Post Your Comments