
ചവറ: ജോലി ചെയ്യുന്നതിനിടെ അന്യ സംസ്ഥാന തൊഴിലാളി മുകളിൽ നിന്നും വീണു പരിക്കേറ്റു. ബീഹാര്‍ സ്വദേശി മീട്ടു മണ്ടലിനാണ് (27) തലയ്ക്ക് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ നീണ്ടകര ഹാര്‍ബറില്‍ ആയിരുന്നു സംഭവം. ഹാര്‍ബറിലെ ലേല ഹാളിലെ അറ്റ കുറ്റപ്പണികള്‍ ചെയ്യുന്നതിനിടയില്‍ വെല്‍ഡിംങ് തൊഴിലാളിയായ ഇയാൾ താഴേക്ക് വീഴുകയായിരുന്നു.
Read Also : ആ പണം എന്റേതല്ല, സത്യം പുറത്തുവരും: പാർട്ടി പുറത്താക്കിയതോടെ മമതയ്ക്കെതിരെ തിരിഞ്ഞ് പാർഥ
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീട്ടുവിനെ സമീപത്തുള്ളവര്‍ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
Post Your Comments