തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്താൻ തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.
ഇതിന്റെ ഭാഗമായി എ.സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതർ ഉത്തരവിറക്കി. എ.സി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്ക് ഈടാക്കുന്നതിനും നിർദ്ദേശമുണ്ട്.
വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ അനുജന് രക്ഷകനായി ജേഷ്ഠൻ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
എ.സി സര്‍വ്വീസുകള്‍ കൂടാതെ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തും. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിഗമനം.
ഈ സമയം തന്നെ നിരക്ക് വര്‍ധിപ്പിച്ചാല്‍, കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പുതിയ ഉത്തരവിന് പിന്നിൽ. ഇതിന്റെ ഭാഗമായി, പുതിയ 25 അന്തര്‍ സംസ്ഥാന ഷെഡ്യൂളുകളും കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments