പെട്രോൾ- ഡീസൽ വില പരിഷ്കരിക്കാത്തതോടെ നഷ്ടത്തിൽ തുടർന്ന് രാജ്യത്തെ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ എണ്ണ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. റിപ്പോർട്ടുകൾ പ്രകാരം, പെട്രോൾ ലിറ്ററിന് 10 രൂപ, ഡീസൽ ലിറ്ററിന് 14 രൂപ നിരക്കിലാണ് വിറ്റഴിക്കേണ്ടി വന്നത്. ഇതോടെ, ജൂൺ പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്രവർത്തനഫലം കുത്തനെ കുറഞ്ഞു.
കഴിഞ്ഞ പാദത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ഇന്ധന വില നഷ്ടത്തിൽ തുടർന്നത്. 1,992.53 കോടി രൂപയാണ് കഴിഞ്ഞ പാദത്തിൽ ഉണ്ടായ നഷ്ടം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പുറമേ, എണ്ണ വിതരണ കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്കും തിരിച്ചടിയായിട്ടുണ്ട്.
നിരവധി ഘട്ടങ്ങളിൽ രാജ്യന്തര തലത്തിൽ ക്രൂഡോയിൽ വില കൂടിയിട്ടുണ്ട്. എന്നാൽ, ഇതിന് അനുപാതികമായി എണ്ണ കമ്പനികൾക്ക് വില ഉയർത്താൻ സാധിച്ചിരുന്നില്ല. ബാരലിന് ശരാശരി 109 ഡോളർ നിരക്കിലാണ് കഴിഞ്ഞ പാദത്തിൽ എണ്ണ വിതരണ കമ്പനികൾ ക്രൂഡോയിൽ വാങ്ങിയത്.
Post Your Comments