Latest NewsNewsBusiness

കുതിച്ചുയർന്ന് ജിഎസ്ടി കളക്ഷൻ, ഇത്തവണ കൈവരിച്ചത് കോടികൾ

ഇത്തവണ ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്

ജിഎസ്ടി കളക്ഷനിൽ ഇത്തവണ വൻ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാം മാസമാണ് ജിഎസ്ടി കളക്ഷൻ കുതിച്ചുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1.4 ലക്ഷം കോടി രൂപയാണ് ജിഎസ്ടി കളക്ഷൻ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,48,995 കോടി രൂപയാണ് ജിഎസ്ടി കളക്ഷൻ.

ഇത്തവണ ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്. ചരക്കുകളുടെ ഇറക്കുമതി 48 ശതമാനമാണ് വർദ്ധിച്ചത്. കൂടാതെ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി ജിഎസ്ടി കളക്ഷൻ താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 35 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Also Read: മയക്കുമരുന്ന് വില്‍പ്പന നടത്തിയ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിൽ

2022 ജൂൺ മാസത്തിൽ, 7.45 കോടിയുടെ ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ മാസത്തിലാണ് ജിഎസ്ടി കളക്ഷൻ എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയത്. ഏപ്രിലിൽ 1.68 ലക്ഷം കോടിയായിരുന്നു ജിഎസ്ടി കളക്ഷൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button