കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാവർത്തിക്കുകയാണ് സ്വപ്ന. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നാണ് സ്വപ്ന പറയുന്നത്. എം. ശിവശങ്കരന്റെയും പിണറായി വിജയന്റെയും നിർദ്ദേശ പ്രകാരമായിരുന്നു ഈ മാറ്റമെന്നും സ്വപ്ന ആവർത്തിക്കുന്നു.
മകളുടെ ബിസിനസ്സ് സുഗമമാക്കാൻ എത്ര സ്വർണം പാരിതോഷികമായി കൊടുക്കണമെന്ന് ചോദിക്കാൻ ക്ലീഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. കെ.ടി ജലീലിനെക്കാൾ വലിയ പ്രോട്ടോക്കോൾ ലംഘനം മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും, അതിന്റെ എല്ലാം തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും സ്വപ്ന പറയുന്നു. ഷാർജാ സുൽത്താനെ സ്വാധീനിക്കാൻ രാജകുമാരന് എത്ര സ്വർണം കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം ചോദിച്ചുവെന്നും സ്വപ്ന ആരോപിച്ചു. ഭാര്യയ്ക്കും മകൾക്കും വേണ്ടി മുഖ്യമന്ത്രി വഴിവിട്ട രീതിയിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ വീണ്ടും രാഷ്ട്രീയ പോരിന് കാരണമായേക്കും.
Also Read:‘2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി’: അമിത് ഷാ
‘കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൌസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിലെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സത്യപ്രതിഞ്ജലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നു.. കൂടുതൽ തെളിവ് പുറത്ത് വിടും’, സ്വപ്ന പറഞ്ഞു.
അതേസമയം, മുൻ മന്ത്രി കെടി ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ചും സ്വപ്നാ സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ജലീലിന്റെ ശ്രമിച്ചെന്നായിരുന്നു നേരത്തെ സ്വപ്നയുടെ ആരോപണം. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു
Post Your Comments