ഹൈദരാബാദ്: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ എൻ.ടി. രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ. ഉമാ മഹേശ്വരി ആത്മഹത്യ ചെയ്തു. ഉമാ മഹേശ്വരി കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ചായിരുന്നു മഹേശ്വരിയുടെ അന്ത്യം. കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരിൽ അറസ്റ്റിൽ
‘പ്രാഥമിക അന്വേഷണമനുസരിച്ച്, അനാരോഗ്യം കാരണം ഉമാ മഹേശ്വരി വിഷാദത്തിലായിരുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും ജൂബിലി ഹിൽസ് പോലീസ് ഉദ്യോഗസ്ഥൻ രാജശേഖർ റെഡ്ഡി പറഞ്ഞു. തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) സ്ഥാപകനായ എൻ.ടി.ആറിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണ് ഉമാ മഹേശ്വരി.
Post Your Comments