Latest NewsNewsIndia

പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന കമ്പനികളുടെ തീരുമാനം

വിമാന യാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന കമ്പനികളുടെ തീരുമാനം. ഇനി മുതല്‍ വിമാന യാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 12 ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിമാനയാത്രയ്ക്ക് ചെലവ് കുറയുന്നത്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ

രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയില്‍ കുറവ് വരുത്തുന്നത്. മുമ്പ് കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിജ്ഞാപനമനുസരിച്ചാണ് ഈ മാറ്റം.

രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും 1, 16 തീയതികളിലാണ് ഈ വില പരിഷ്‌ക്കരിക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് എണ്ണവില കുറയുന്നത്. നേരത്തെ ജൂലൈ 16ന്, അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് എടിഎഫ് വില 2.2 ശതമാനം കുറച്ച് കിലോലിറ്ററിന് 138,147.93 രൂപയായി കുറഞ്ഞിരുന്നു. ജൂണിലും വിമാന ഇന്ധന വിലയില്‍ 1.3 ശതമാനം കുറവുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button