പൂവാർ: യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുംകുളം കൊച്ചുതുറ ബിന്ദു ഭവനിൽ പരേതനായ നാരായണപ്പിള്ളയുടെയും സരസമ്മയുടെ മകൻ സന്തോഷ് കുമാർ (49) ആണ് മരിച്ചത്.
Read Also : മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും
ഇന്നലെ ഉച്ചയ്ക്ക് 12-ന് ആണ് സംഭവം. സന്തോഷ് കുമാർ ഭാര്യ സുപ്രീയയുമായി ഏറെ കാലമായി അകന്നാണ് കഴിയുന്നത്. കാവുനട റോഡിന് സമീപത്ത് കൂടി കടന്ന് പോകുന്ന ചാനലിലാണ് പരിസരവാസികൾ മൃതദേഹം കിടക്കുന്നത് കണ്ടത്. വെള്ളമില്ലാതിരുന്ന ചാനലിൽ വീണ സന്തോഷിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശൂപത്രി മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മകൻ: സായ്കൃഷ്ണ. സംഭവത്തിൽ, കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.
Post Your Comments