ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 280 അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ അനുവദിക്കുന്നതിന് പുറമേ, ഒരേ ട്വിറ്റിൽ തന്നെ ജിഫുകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്.
നിലവിൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. പരീക്ഷണ ഘട്ടത്തിൽ ആയതിനാൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. എന്നാൽ, അധികം വൈകാതെ എല്ലാ ട്വിറ്റർ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. നാല് മൾട്ടിമീഡിയ ഫയലുകൾ മാത്രമാണ് പങ്കുവെക്കാൻ കഴിയുക.
Also Read: യുഎഇയിലെ പ്രളയം: മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ
ഒരു ട്വീറ്റിൽ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിൽ ആ ട്വീറ്റിൽ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്താൻ സാധിക്കുക. ചിത്രങ്ങൾക്കൊപ്പം വീഡിയോകളും ജിഫും ഒന്നിച്ച് ഒരേ ട്വീറ്റിൽ പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ല. പുതിയ അപ്ഡേറ്റ് നിലവിൽ വരുന്നതോടെ, ഒരു ട്വീറ്റിൽ തന്നെ എല്ലാ സേവനങ്ങളും ലഭ്യമാകും.
Post Your Comments