മൂവാറ്റുപുഴ: പുല്ലുവെട്ടുന്നതിനിടെ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വാളകം വള്ളിക്കോലിൽ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്.
Read Also : ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. ബദനിപ്പടിയിലെ പള്ളിപറമ്പിൽ പുല്ല് വെട്ടുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. തുടർന്ന്, കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് മൂന്ന് മണിക്ക് മാമലശേരി മാർ മീഖായേൽ യാക്കോബായ പള്ളിയിൽ നടന്നു. മക്കൾ: ഗ്രിഗറി മാത്യൂസ് ബെൻ, ഗ്രേഷ്യസ് ജോസഫ് ബെൻ.
Post Your Comments