NewsBusiness

കാവിൻകെയർ ഇന്നോവേഷൻ അവാർഡ്: ബിസിനസ് സംരംഭകരിൽ നിന്നും നോമിനേഷനുകൾ സ്വീകരിക്കുന്നു

തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 1,00,000 രൂപ ക്യാഷ് പ്രൈസ് നൽകും

കാവിൻകെയർ ഇന്നോവേഷൻ അവാർഡിന് നോമിനേഷനുകൾ സ്വീകരിക്കുന്നു. ബിസിനസ് സംരംഭകരിൽ നിന്നാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് ഒന്നു വരെ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും.

2020-21 സാമ്പത്തിക വർഷത്തിലെ 100 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവയ്ക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. കാവിൻകെയർ ഇന്നോവേഷന്റെ പതിനൊന്നാമത് അവാർഡാണ് ഇത്തവണ വിതരണം ചെയ്യുക.

Also Read: പുത്തൻ സവിശേഷതകളിൽ വെർട്ടിക്കൽ വൈറ്റ് ഗ്രൈൻഡർ പുറത്തിറക്കി ടിടികെ പ്രസ്റ്റീജ്

തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 1,00,000 രൂപ ക്യാഷ് പ്രൈസ് നൽകും. ഉൽപ്പന്നത്തിന്റെ/ സേവനത്തിന്റെ സ്കേലബിലിറ്റി, സുസ്ഥിരത, ജനങ്ങൾക്കുള്ള പ്രയോജനങ്ങൾ എന്നിവ വിജയിയെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കും. ചെന്നൈ ആസ്ഥാനമായുള്ള എഫ്എംസിജി കൂട്ടായ്മയായ കാവിൻകെയറും മദ്രാസ് മാനേജ്മെന്റ് അസോസിയേഷനും ചേർന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button