Latest NewsNewsIndia

ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ

ഡൽഹി: ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ജൂലൈ 31 ന് മഹാരാഷ്ട്രയിലെ നന്ദേഡിലും കോലാപ്പൂരിലും തിരച്ചിൽ നടത്തി. പരിശോധനയിൽ കുറ്റകരമായ രേഖകളും സാമഗ്രികളും പിടിച്ചെടുത്തതായി എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, മറ്റ് ചില സംസ്ഥാനങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ടെന്നും എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാൽ, റെയ്‌സൻ ജില്ലകളിലും ഏജൻസി തിരച്ചിൽ നടത്തി.

‘എനിക്ക് പ്രാന്താണെന്ന് പറയുന്നവരോട്…’: സനൽ കുമാർ ശശിധരൻ പറയുന്നു
ഗുജറാത്തിൽ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിൽ നടത്തിയ തിരച്ചിലിൽ കുറ്റകരമായ രേഖകളും സാമഗ്രികളും കണ്ടെടുത്തതായി എൻ.ഐ. എ വ്യക്തമാക്കി. ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഗുജറാത്ത് എ.ടി.എസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 153 എ, 153 ബി വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 വകുപ്പുകളും പ്രകാരം, ജൂൺ 25 ന് ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ മാസമാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button