പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോണാണ് മോട്ടോറോള അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ് മോട്ടോ എക്സ്30 പ്രോ അവതരിപ്പിക്കുന്നത്.
6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 125 W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്.
Also Read: കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു
പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ വേരിയന്റിലാണ് വാങ്ങാൻ കഴിയുക. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Post Your Comments