പന്തളം: മാരക ലഹരിമരുന്നായ എംഡിഎംഎയുടെ വില്പനക്കാരായ യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള ലോഡ്ജില്‍നിന്നുമാണ് ഇവരെ അറസ്റ്റ്‌ചെയ്തത്. വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 154 ഗ്രാം ലഹരി മരുന്നാണ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഒന്‍പതു മൊബൈല്‍ ഫോണും രണ്ട് ആഡംബരകാറും ഒരു ബൈക്കും പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്പ്രേ തുടങ്ങിയവയും ഇവരിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടർന്നായിരുന്നു പരിശോധന.
വെള്ളിയാഴ്ച രാവിലെയാണ് ഷാഹിനയും രാഹുലും ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് വിധുവും കൂട്ടരും ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. ഇതിനിടെ പലരും മുറിയിൽ വന്നുപോയതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു. തെക്കൻ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. വില കണക്കാക്കുമ്പോള്‍ ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലവരും.
Post Your Comments