കൊളംബോ: വലിയ തോതില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ശ്രീലങ്കയില്‍ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തില്‍ 60.8 ശതമാനമായാണ് പണപ്പെരുപ്പം വര്‍ധിച്ചത്. ജൂണില്‍ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ശതമാനത്തിലെത്തുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്.
Read Also: കനത്ത കാറ്റും മഴയും, അരിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം
ഭക്ഷ്യവിലക്കയറ്റവും രാജ്യത്ത് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ 80.1 ശതമാനമായിരുന്ന ഈ നിരക്ക് ജൂലൈ മാസം അവസാനിക്കുമ്പോള്‍ 90.9 ശതമാനത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
1948-ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാര്‍ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാത്തിനും ക്ഷാമം നേരിടുകയാണ്. ഇന്ധനത്തിനായി കിലോമീറ്ററുകള്‍ നീണ്ടുനില്‍ക്കുന്ന ജനങ്ങളെ ഇപ്പോഴും കാണാം. ഭരണകര്‍ത്താക്കളായിരുന്ന രജപക്‌സെ കുടുംബമാണ് ദ്വീപ് രാഷ്ട്രത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.
Post Your Comments