കോഴിക്കോട്: മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഉച്ചയോടെ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിലും തുമരംപാറ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
തുമരംപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് സമീപത്തെ റോഡുകളിലും വീടുകളില്‍ വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്.
read also: ‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഒട്ടേറെ കൃഷി നശിച്ചു. റോഡുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments