
കശ്മീർ: കശ്മീരിൽ സുരക്ഷാ സേന നടത്തിയ വിവിധ ഓപ്പറേഷനുകളിലായി നാല് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ പിടിയിലായി. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീർ പോലീസിൽ നിന്ന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, സൈന്യവും പോലീസും സംയുക്ത ഓപ്പറേഷനുകൾ നടത്തുകയായിരുന്നു. സുരക്ഷാ സേന ഹദിപുരയിലും വഹത്തോറിലും വാഹന ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും അലൂസയിൽ പ്രത്യേക തിരച്ചിൽ നടത്തുകയും ചെയ്തു.
ഹാദിപുരയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ, രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടുകയും 02 പിസ്റ്റളുകളും 02 മാഗസിനുകളും 11 റൗണ്ടുകളും കണ്ടെടുത്തു. വഹത്തോറിൽ, സുരക്ഷാ സേന ഒരു ലഷ്‌കർ ഭീകരനെ പിടികൂടി, മൂന്ന് റൗണ്ട് യു.ബി.ജി.എല്ലും എ.കെ 47 റൈഫിളിന്റെ എൺപത്തിയൊന്ന് റൗണ്ടുകളും കണ്ടെടുത്തു. അലൂസയിൽ നടത്തിയ തിരച്ചിലിൽ, ഒരു ലഷ്‌കർ ഇ.ടി ഭീകരനെ പിടികൂടി. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും ഗ്രനേഡും കണ്ടെടുത്തു.
Post Your Comments