Latest NewsIndiaNews

അഴിമതി: സഞ്ജയ് റാവത്തിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് സഞ്ജയ് റാവത്ത് അധികൃതരെ അറിയിച്ചു.

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഞായറാഴ്ച രാവിലെയാണ് ഇ ഡി സംഘം പരിശോധനയ്‌ക്കെത്തിയത്. മുംബൈയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് ഇ.ഡി നടപടി. ജൂലൈ 20ന് കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് സഞ്ജയ് റാവത്ത് അധികൃതരെ അറിയിച്ചു. ആഗസ്റ്റ് ഏഴിന് ഹാജരാകാമെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. പ്രവീണ്‍ റാവത്ത്, പത്കാര്‍ എന്നിവരുമായുള്ള സഞ്ജയ് റാവത്തിന്റെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് റാവത്തിലേക്ക് അന്വേഷണം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button