Latest NewsKeralaNews

പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, രണ്ടാഴ്ചയ്ക്കിടെ ചത്തത് 1,200 പശുക്കള്‍

പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകര്‍ച്ചവ്യാധിയായ ഈ രോഗത്തെക്കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

Read Also: കൊലപാതകശ്രമ കേസ് : ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ 26 വ​ർ​ഷ​ത്തി​ന് ശേ​ഷം പൊലീസ് പിടിയിൽ

രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഏകദേശം 25,000 പശുക്കള്‍ക്ക് ഈ പകര്‍ച്ചവ്യാധി ബാധിച്ചതായി അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ ജില്ലയില്‍ മാത്രം 254 പശുക്കള്‍ ചത്തിട്ടുണ്ട്.

ഈ രോഗം ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിരോധശേഷി കുറവുള്ള പശുക്കളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. ഈ രോഗത്തിന് ചികിത്സയോ വാക്സിനോ ഇതുവരെ ലഭ്യമായിട്ടില്ല. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button