ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ ഇന്ത്യൻ വംശജനായ ഋഷി സുനകിന് തിരിച്ചടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഋഷിയ്ക്ക് സാദ്ധ്യത കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പില്‍ പ്രാഥമിക ഷോര്‍ട്ട്ലിസ്റ്റില്‍ ഉണ്ടായിരുന്ന കോമണ്‍സ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയുടെ ചെയര്‍മാനുമായ ടോം തുഗെന്ദാറ്റ് പരസ്യമായി, എതിർ സ്ഥാനാർത്ഥിയായ ലിസ് ട്രസിന് പിന്തുണ പ്രഖ്യാപിച്ചു.
‘ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കായി സ്വദേശത്തും വിദേശത്തും ലിസ് ട്രസ് എപ്പോഴും നിലകൊള്ളുന്നതായാണ് എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ദൃഢനിശ്ചയത്തോടെ ലിസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നീങ്ങുമെന്നതില്‍ എനിക്ക് സംശയമില്ല, ടോം തുഗെന്ദാറ്റ് വ്യക്തമാക്കി.
ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസും ലിസ് ട്രസിന് പിന്തുണ നല്‍കി. ലിസ് ട്രസ് ‘ആധികാരികവും സത്യസന്ധയും അനുഭവപരിചയമുള്ളവളും’ ആണെന്ന് വാലെസ് പറഞ്ഞു.
ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ
അതേസമയം, പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തില്‍ ആദ്യം മുന്നിലായിരുന്നു ഋഷി സുനക്. വോട്ടിംഗിന്റെ ആദ്യ കുറച്ച് റൗണ്ടുകളില്‍ എം.പിമാരുടെ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതും ഋഷി സുനകിനാണ്. എന്നാല്‍ അന്തിമ വിജയിയെ കണ്ടെത്തനാുള്ള പ്രചാരണങ്ങളില്‍ ലിസിന് ജനപ്രീതി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. വോട്ടവകാശമുള്ള ടോറി അംഗങ്ങള്‍ക്കിടയില്‍ ലിസ് ട്രസ് കൂടുതല്‍ ജനപ്രിയ സ്ഥാനാര്‍ത്ഥിയാണെന്നാണ് ലഭ്യമായ വിവരം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ തന്നെ സുനകിനെ എതിര്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു.
Post Your Comments