KeralaLatest NewsNewsLife Style

മുഖത്തെ ചുളിവുകള്‍ അകറ്റി ചര്‍മ്മം യുവത്വമുള്ളതാക്കുവാന്‍ ചെമ്പരത്തി ഫേയ്‌സ്പാക്ക്

 

 

ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണാല്‍ ഇത് കുറയ്ക്കുവാന്‍ പലതരം ട്രീറ്റ്‌മെന്റ്‌സ് ചെയ്യുന്നവരുണ്ട്. എന്നാല്‍, നമ്മളുടെ വീട്ടില്‍ ലഭ്യമായിട്ടുള്ള ഒരു പൂവ് മതി നമ്മളുടെ ഇത്തരം ചര്‍മ്മപ്രശ്‌നങ്ങളെല്ലാം തന്നെ കുറയ്ക്കുവാന്‍. അതാണ് ചെമ്പരത്തി.

 

ചെമ്പരത്തി പൊതുവില്‍ നമ്മള്‍ തലമുടിയുടെ സംരക്ഷണത്തിനായിട്ടാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍, മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിനും ബെസ്റ്റാണ് ഇത്. ചര്‍മ്മത്തിന് യൗവ്വന തിളക്കം നല്‍കുന്നതിനും അതുപോലെ, നല്ല ഗ്ലോ നല്‍കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

 

നമ്മളുടെ ശരീരത്തിലെ കോളാജിന്റെ അളവ് നാച്വറലായി തന്നെ കൂട്ടുവാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ചര്‍മ്മം യുവത്വമുള്ളതാക്കി നിലനിര്‍ത്തുവാനും സഹായിക്കുന്നുണ്ട്. കോളാജീന്റെ അളവ് കൂട്ടുവാന്‍ മാത്രമല്ല, നിലവില്‍ നമ്മളുടെ ശരീരത്തില്‍ ഉള്ള കോളാജീന്റെ അളവ് കുറയാതെ നിലനിര്‍ത്തുവാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

അതുപോലെ, ചര്‍മ്മം നല്ല ടൈറ്റാക്കി നിലനിര്‍ത്തി അതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാതിരിക്കുവാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ മുഖത്ത് കുരുക്കള്‍ വരാതിരിക്കുവാനും മുറിവുകളെല്ലാം തന്നെ പെട്ടെന്ന് ഉണങ്ങുവാനും ഇത് സഹായിക്കുന്നു.

 

ഇത് തയ്യാറാക്കുവാന്‍ നമുക്ക് ആവശ്യമായിട്ടുള്ളത് ചെമ്പരത്തിപ്പൂവിന്റെ പൊടിയാണ്. ഇത് കടയില്‍ നിന്നും വാങ്ങുവാന്‍ ലഭ്യമാണ്. അല്ലെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി നല്ല ചുവന്ന മരുന്ന് ചെമ്പരത്തി എടുക്കുക. ഇതിന്റെ പൂവ് വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം, മഴക്കാലത്താണെങ്കില്‍ അവനില്‍ വെച്ചും ഉണക്കി എടുക്കാവുന്നതാണ്. നന്നായി ഉണക്കിയതിനുശേഷം പൊടിച്ചെടുക്കുക.

ഇത്തരത്തില്‍ തയ്യാറാക്കിയ ചെമ്പരത്തിപ്പൊടിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പൊടി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് അതായത്, ഒന്ന് മുതല്‍ രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. അരിപ്പൊടി ഇല്ലാത്തവര്‍ക്ക് കടലപ്പൊടി എടുക്കാവുന്നതാണ്. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ക്കണം. പിന്നെ, കറ്റാര്‍വാഴ ജെല്‍ ഒരു ടേബിള്‍സ്പൂണ്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക.

മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഈ ഫേയ്‌സ്മാസ്‌ക്ക് മുഖത്ത് നന്നായി പുരട്ടുക. ഏകദേശം പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ഇത് മുഖത്ത് തന്നെ വയ്ക്കുക. ഇതില്‍ കൂടുതല്‍ സമയം വയ്ക്കുന്നത് നല്ലതല്ല. അതിനുശേഷം സാധാ വെള്ളത്തില്‍ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്.

 

ഇത്തരത്തില്‍ ദിവസത്തില്‍ രണ്ട് നേരം ഇത് പുരട്ടുന്നത് മുഖത്തിന് നല്ലതാണ്. ഇത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനും കോളാജീന്റെ അളവ് കൂട്ടുന്നതിനും വളരെയധികം സഹായിക്കും. കൂടാതെ, ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും ഇത് വളരെയധികം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button