ഫുജൈറ: യുഎഇയിൽ പ്രളയക്കെടുതിയെ തുടർന്ന് മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നും നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.
Read Also: തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
പ്രളയക്കെടുതിയിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
പ്രളയബാധിത മേഖലകളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും ദ്രുതകർമസേനയും പരിശോധനകൾ ഊർജിതമായി നടത്തിയിരുന്നു. പർവതമേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തിയിരുന്നു.
Post Your Comments