Latest NewsIndia

ഇഡി പരിശോധന ശക്തമാക്കിയതോടെ നെട്ടോട്ടമോടി നേതാക്കൾ: കാറിൽ അനധികൃത പണവുമായി കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിൽ

കൊൽക്കത്ത: കാർ നിറയെ പണവുമായി എത്തിയ ജാർഖണ്ഡിലെ മൂന്ന് കോൺ​ഗ്രസ് എംഎൽഎമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറ ജില്ലയില്‍ നിന്നാണ് ഇവരുടെ കാറില്‍ നിന്ന് വന്‍ തുക കണ്ടെത്തിയത്. തുടര്‍ന്ന് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ എംഎല്‍എമാരെ ചോദ്യം ചെയ്തുവരികയാണ് എന്ന് ഹൗറ പൊലീസ് സൂപ്രണ്ട് സ്വാതി ഭംഗലിയ പറഞ്ഞു.

ഒരു കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.  നോട്ടെണ്ണൽ യന്ത്രം എത്തിച്ച് ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, നമൻ ബിക്സൽ കോംഗാരി എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് ബംഗാൾ പൊലീസ് പണം പിടിച്ചെടുത്തത്.

അതേസമയം, സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയും ഫ്ലാറ്റിൽനിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതേ തുടർന്ന് പാർഥയെ തൃണമൂലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ബംഗാളിൽ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button