ആലപ്പുഴ: ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. ആലപ്പുഴ കരുവാറ്റയിലുള്ള ഡോ. മുഹമ്മദ് കുഞ്ഞിനെതിരെയാണ് യുവതിയുടെ ആരോപണം. ഗ്യാസ് ട്രബിള്‍ പ്രശ്നവുമായി ഡോക്ടറെ സമീപിച്ച തന്നെ പരിശോധിക്കാനെന്ന വ്യാജേന ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിക്കുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്ന് ‘വുമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ്’ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ യുവതി പറയുന്നു.
read also: ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു
കുറിപ്പ് പൂർണ്ണ രൂപം,
ആലപ്പുഴ കരുവാറ്റയിലുള്ള ഫിസിഷ്യന്‍ ആയ ഡോ. മുഹമ്മദ് കുഞ്ഞില്‍ (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് ഈ കുറിപ്പ് എഴുതുവാന്‍ കാരണം. എന്റെ ബന്ധുമിത്രാദികളുടെയും കുടുംബത്തിന്റെയും എല്ലാം വിശ്വസ്തനായ ഡോക്ടര്‍ ആയ ഇദ്ദേഹം കുറച്ചു നാളായി സ്വന്തം ക്ലിനിക് നടത്തിവരുന്നു. തുമ്മല്‍ അലര്‍ജിയുമായി ബന്ധപെട്ടാണ് മാതാപിതാക്കളോടൊപ്പം മൂന്നുപ്രാവശ്യം ഇദ്ദേഹത്തെ കണ്‍സല്‍ട്ട് ചെയ്തത്.
രണ്ടുമാസം മുന്‍പ് കണ്ടപ്പോള്‍ ആദ്യമായി കാണുന്ന എന്നോട് വളരെ അടുത്ത് പെരുമാറുകയും ശരീരത്തോട് ചേര്‍ത്ത് പിടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. അതില്‍ ബുദ്ധിമുട്ട് തോന്നിയ എന്നോട് പലരും പറഞ്ഞത് എണ്‍പതിനടുത്ത് പ്രായമുള്ള അദ്ദേഹം പേരമകളെ പോലെ ചേര്‍ത്ത് പിടിച്ചതാവാം എന്നാണ്.
ഈ അടുത്ത ദിവസം കാണുവാന്‍ ചെന്നപ്പോള്‍ ഗ്യാസ് ട്രബിള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ എന്റെ വയറു പരിശോധിക്കുകയും പെട്ടെന്ന് എന്തോ പ്രശ്നം ഉള്ള പോലെ കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് വയറു പരിശോധിക്കാതെ എന്റെ ജെനിറ്റല്‍ ഏരിയയിലും ബ്രസ്റ്റ്സിലും സ്പര്‍ശിക്കുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തു. എനിക്കെന്തോ എമര്‍ജന്‍സി സിറ്റുവേഷന്‍ ഉള്ള പോലെ വളരെ പെട്ടെന്ന് പരിശോധന എന്ന ഭാവത്തില്‍, എന്റെ പിതാവ് റൂമില്‍ തന്നെ തിരിഞ്ഞു നില്‍ക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയത്. മോശമായ സ്പര്‍ശനവും അദ്ദേഹത്തിന്റെ പെരുമാറ്റവും അസ്വസ്ഥത തോന്നിയ ഞാന്‍ തട്ടിമാറ്റുകയും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് സെക്ഷുവല്‍ ആന്‍സൈറ്റി പ്രശ്നം ഉണ്ടെന്നും പിന്നീട് കൗണ്‍സലിങ്ങിനു വരുവാന്‍ പറയുകയും ചെയ്തു.
ഗ്യാസ് ട്രബിള്‍ന് എന്റെ കണ്‍സെന്റ് ഇല്ലാതെ പ്രൈവറ്റ് പാര്‍ട്സില്‍ ഒരു ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് സ്പര്‍ശിച്ചത്. എനിക്ക് ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദ്ദം വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ലോക്കല്‍ സോഴ്സസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് പല പ്രാവശ്യം ഇയാള്‍ക്കെതിരെ കംപ്ലൈന്റ്സ് ഉണ്ടായിട്ടുണ്ടെന്നാണ്. വളരെ കുറച്ചു പ്രാവശ്യം മാത്രം ആ ക്ലിനിക്കില്‍ പോയിട്ടും ഒരുപാട് അമ്മമാരെയും പെണ്‍കുട്ടികളെയും ചെറിയ കുട്ടികളെയും എല്ലാം ആ ക്ലിനിക്കില്‍ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മുന്നോട്ടു പോകുവാന്‍ എനിക്ക് പ്രിവിലേജ് ഇല്ലാത്തതുകൊണ്ടാണ് ഈ കുറിപ്പിലൂടെ ജനങ്ങളോട് എന്റെ അനുഭവം ഷെയര്‍ ചെയ്യുന്നത്. ഇതു വായിക്കുന്ന എല്ലാവരും ഇയാള്‍ക്ക് എതിരെയും മെഡിക്കല്‍ പ്രഫഷന്‍ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാര്‍മികതയും ഇല്ലാത്ത ഇയാളെ പോലെയുള്ളവരെയും ഒക്കെ കോള്‍ ഔട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
Post Your Comments