Latest NewsUAENewsInternationalGulf

വ്യാജ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: മറ്റൊരാളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഏതെങ്കിലും ഓൺലൈൻ പേയ്‌മെന്റ് വഴി പണം തട്ടിയെടുക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: വാടക മുറിയിൽ തുടങ്ങിയ ബിസിനസ്, വില കുറഞ്ഞ ബൈക്കിൽ നിന്നും മിനി കൂപ്പറിലേക്ക്: 100 കോടിയുമായി മുങ്ങി മുഹമ്മദ് അബിനാസ്

നിയമ ലംഘകർക്ക് തടവ് ശിക്ഷയും 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തട്ടിപ്പിന് വേണ്ടി ഓൺലൈൻ ആപ്പുകൾ നിർമ്മിച്ച് നൽകുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം, വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്കെതിരെയും നടപടിയുണ്ടാകും. കുറ്റക്കാർ രാജ്യത്തിനകത്ത് നിന്നോ പുറത്തു നിന്നോ ആയാലും നടപടി സ്വീകരിക്കും. പിഴ അടച്ചില്ലെങ്കിൽ പ്രസ്തുത വ്യക്തിയുടെ സേവനാന്തര ആനുകൂല്യത്തിൽ നിന്ന് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘പഴയ മദ്യനയം തന്നെ മതി’: പുതിയ നിയമങ്ങൾ വിവാദമായതോടെ യൂ ടേൺ എടുത്ത് ഡൽഹി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button