Latest NewsNewsIndia

‘പഴയ മദ്യനയം തന്നെ മതി’: പുതിയ നിയമങ്ങൾ വിവാദമായതോടെ യൂ ടേൺ എടുത്ത് ഡൽഹി സർക്കാർ

ഡൽഹി: ആം ആദ്മി പാർട്ടിയുടെ പഴയ മദ്യവിൽപ്പന നയം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശനിയാഴ്ച പറഞ്ഞു. പുതിയ നിയമങ്ങൾ വിവാദമായതോടെയാണ് പഴയ മദ്യവിൽപ്പന നയത്തിലേക്ക് സർക്കാർ നീങ്ങിയത്. പുതിയ എക്സൈസ് നയം നടപ്പാക്കുന്നത് സംബന്ധിച്ച് ലഫ്റ്റനന്റ് ഗവർണർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. അഴിമതി തടയുന്നതിനായിട്ടാണ് പഴയ നിയമത്തിലേക്ക് തന്നെ നീങ്ങുന്നതെന്നായിരുന്നു സിസോദിയയുടെ ന്യായീകരണം.

മാർച്ച് 31ന് 2021-22 സാമ്പത്തിക വർഷത്തെ മദ്യനയം രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിലവിൽ എക്സൈസ് വകുപ്പ് അടുത്ത വർഷത്തേക്കുള്ള മദ്യ നയം തയ്യാറാക്കുകയായിരുന്നു. പുതിയ മദ്യനയത്തിൽ ഡൽഹിയിൽ മദ്യം ഹോം ഡെലിവറി ചെയ്യാൻ അടക്കമുള്ള ശുപാർശ ചെയ്യുന്നു. കരട് നയം ഇതുവരെ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുടെ അംഗീകാരത്തിനായി അയച്ചിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിയിൽ നിയമവിധേയമായ മദ്യവിൽപന അവസാനിപ്പിച്ചാൽ രാജ്യതലസ്ഥാനം ‘ഹൂച്ച് ദുരന്ത’ത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് 42 പേർ മരിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയായിരുന്നു സിസോദിയയുടെ പരാമർശം.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെയാണ് എക്സൈസ് വകുപ്പും കൈകാര്യം ചെയ്യുന്നത്. ആറ് മാസത്തേക്ക് പഴയ മദ്യനയം തന്നെ തിരികെ എത്തിക്കാനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പുതിയ മദ്യനയം നിർമിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button