കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തിലെ ഭൂരിഭാഗം കമ്പനികളും അവരുടെ പ്രവർത്തനങ്ങൾ വീടുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കോവിഡ് കുറഞ്ഞതോടുകൂടി വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരോട് ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി സ്വിഗ്ഗി എത്തിയിരിക്കുന്നത്. ഭൂരിഭാഗം ജീവനക്കാർക്കും വീട്ടിലിരുന്നുകൊണ്ടുതന്നെ ജോലി ചെയ്യാനുള്ള അവസരമാണ് സ്വിഗ്ഗി ഒരുക്കുന്നത്.
വീട്ടിലിരുന്നുള്ള ജോലിയും ഓഫീസിലിരുന്നുള്ള ജോലിയും താരതമ്യപ്പെടുത്തിയതിനുശേഷമാണ് സ്വിഗ്ഗി പുതിയ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി കമ്പനി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഭൂരിഭാഗം ജീവനക്കാർക്കും തുടർന്നും വീടുകളിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം നൽകുന്നത്.
Also Read: കനത്ത കാറ്റും മഴയും, അരിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം
രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഫുഡ് ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി. 27 സംസ്ഥാനങ്ങളിലെ 487 നഗരങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്വിഗ്ഗി പ്രവർത്തിക്കുന്നുണ്ട്.
Post Your Comments