കല്പറ്റ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ചു. കഴിഞ്ഞ ജൂലൈ 25 ആം തീയതി രാത്രി 10 മണിയ്‌ക്ക്, വയനാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.
പനി ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന നല്ലൂർനാട് സ്വദേശി ജോഷ്വാ ജോയിയാണ് പ്രതി. കുത്തിവെപ്പെടുക്കാൻ ശ്രമിക്കവേ നഴ്സിനെ ചവിട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.
Also read: ശ്രീ കപാലീശ്വര അഷ്ടകം
സംഭവശേഷം ഓടി രക്ഷപ്പെട്ട ഇയാൾ ഒളിവിൽ പോയിരുന്നു. എങ്കിലും, പിന്നീട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ജില്ലാ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു.
ഇയാൾക്കായി അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments