Latest NewsIndiaNews

ഒരസാധാരണ വിവാഹം, പ്രേത കല്യാണം അഥവാ മരണശേഷമുള്ള വിവാഹം! – ആ കഥയിങ്ങനെ

സുള്ള്യ: വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മരിച്ച് 30 വർഷങ്ങൾക്ക് ശേഷം ശോഭയും ചന്ദപ്പയും വിവാഹിതരായിരിക്കുകയാണ്. ഒരു സാധാരണ കല്യാണമല്ല ഇത്. ‘പ്രേത കല്യാണം’ അഥവാ മരണ ശേഷമുള്ള വിവാഹമായിരുന്നു ഇത്. കർണാടകയിലെയും കേരളത്തിലെയും ചില ഭാഗങ്ങളിൽ ഇപ്പോഴും പിന്തുടരുന്ന ഒരു ആചാരമാണ് ‘പ്രേത കല്യാണം’.

മരിച്ചവരുടെ ബന്ധുക്കളാണ് ഈ ആചാരം നടത്തിവരുന്നത്. മരിച്ച് പോയ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ജനിക്കുമ്പോള്‍ തന്നെ ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിവാഹം നടത്തുന്നത്. ഏറെ പ്രാധാന്യത്തോടെയാണ് പ്രേത കല്യാണം നടത്തുന്നത്. പിറവിയില്‍ തന്നെ മരിക്കുന്ന കുട്ടിയ്ക്ക്‌ പറ്റിയ, സമാനരീതിയിൽ മരിച്ച മറ്റൊരു പങ്കാളിയെ കണ്ടെത്തിയാണ് ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തുന്നത്. കുട്ടികളേയും അവിവാഹിതരേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ല. ബാക്കിയെല്ലാം, പതിവ് കല്യാണങ്ങൾ പോലെ തന്നെ.

യൂട്യൂബറായ അന്നി അരുണ്‍ ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഞാൻ ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നു. യഥാർത്ഥത്തിൽ വരൻ മരിച്ചു. വധുവും മരിച്ചു. ഏകദേശം 30 വർഷം മുമ്പ്. എന്നാൽ, അവരുടെ വിവാഹം ഇന്നാണ്. അസാധാരണമായ ഒരു ആചാരമാണിത്. അവര്‍ ഏറെ ആനന്ദത്തോടെ അനന്തകാലം ഒരുമിച്ച് ജീവിക്കും, മരണാനന്തരം’, അരുൺ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button