തിരുവനന്തപുരം : മതമൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി കേരളത്തിലെ ചില തിയറ്ററുകള്‍. വെള്ളിയാഴ്ച റിലീസാകുന്ന ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം കേരളത്തിലെ പ്രമുഖ മാളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളാണ് റദ്ദാക്കിയത് . ശക്തമായ എതിര്‍പ്പുണ്ടായിട്ടും ചെറുകിട തിയറ്റര്‍ ഉടമകള്‍ പോലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായപ്പോളാണ് മാളിലെ തിയറ്ററുകളുടെ പിന്മാറ്റം. തിരുവന്തപുരത്തേയും കൊച്ചിയിലേയും പിവിആര്‍ തിയറ്ററുകളാണ് ബുക്കിംഗ് ആരംഭിച്ച ശേഷം പിന്മാറുന്നത്.
Read Also: ആലപ്പുഴയില്‍ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ചു
രാജ്യവ്യാപകമായി വെള്ളിയാഴ്ച റിലീസാകുന്ന ചിത്രം കേരളത്തില്‍ ആദ്യ ആഴ്ച 21 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മിക്ക തിയറ്ററുകളിലേയും സീറ്റ് ബുക്കിങ് പൂര്‍ത്തിയായി വരികയാണ്. ചില തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി.
Post Your Comments