KeralaLatest NewsNews

കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. ശനിഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തില്‍ എ.പി. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം അറിയിച്ചു. ‘കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും പണ്ഡിതനും പ്രഭാഷകനുമായിരുന്ന എന്‍.അബ്ദുലത്തീഫ് സഅദിയുടെ വിയോഗം വളരെ ദുഖകരമാണ്. അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും നമ്മെയും അവരെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍’- കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, മുന്‍ സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച വിഷയത്തില്‍ കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് ആണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തിയത് ലത്തീഫ് സഅദി പഴശ്ശി ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button