ചണ്ഡിഗഢ്: മെഡിക്കല്‍ കോളേജിലെ കീറിപ്പറിഞ്ഞതും വൃത്തിയില്ലാത്തതുമായ കിടക്ക കണ്ട് രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി. തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലറോട് ആ കിടക്കയില്‍ കിടക്കാന്‍ പഞ്ചാബ് ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
കീറിപ്പറിഞ്ഞ കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ വിസി മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു.
ആരോഗ്യമന്ത്രി ചേതന്‍ സിങ് ജോരാമജ്ര ഫരീദ്കോട്ടിലെ ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. രോഗികള്‍ക്കായുള്ള കിടക്ക കീറിപ്പറിഞ്ഞതു കണ്ട മന്ത്രി ഇതില്‍ വിശദീകരണം തേടുകയായിരുന്നു. രാജ്യത്തെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ബാബാ ഫരീദ് യൂണിവേഴ്സിറ്റി വിസിയുമായ രാജ് ബഹാദൂര്‍ വിശദീകരിക്കുന്നതിനിടെ കിടക്കയില്‍ കിടന്നു നോക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മന്ത്രി വിസിയോടു തട്ടിക്കയറുന്നതും വീഡിയോയില്‍ ഉണ്ട്.
മന്ത്രിയില്‍നിന്ന് അപമാനം നേരിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിസി മുഖ്യമന്ത്രി ഭഗവന്ത് മാനിന് രാജിക്കത്ത് നല്‍കിയത്.
Post Your Comments