പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോർ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കായി വ്യത്യസ്ത തരത്തിലുള്ള റിവാർഡുകളാണ് നൽകുന്നത്. ക്രെഡിറ്റ് ചെയ്ത റിവാർഡുകൾ ഉപയോഗിച്ച് ഓൺ-സ്റ്റോർ വിലയുള്ള ആപ്പ്, ഗെയിം അല്ലെങ്കിൽ ഇൻ-ആപ്പ് എന്നിവയിൽ ഏതെങ്കിലും വാങ്ങാൻ സാധിക്കുന്നതാണ്.
റിപ്പോർട്ടുകൾ പ്രകാരം, പ്ലേ പോയിന്റ് റിവാർഡുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. പകരം, പ്ലേ ക്രെഡിറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് വ്യത്യസ്ത തരത്തിലായിരിക്കും ക്രെഡിറ്റ് ലഭിക്കുന്നത്. ഒരു ഉപയോക്താവിന് 1000 രൂപ ക്രെഡിറ്റ് റിവാർഡ് ലഭിച്ചാൽ 10 ക്രെഡിറ്റിന് 100 രൂപയിൽ കൂടുതൽ വിലയുള്ള ഏത് ആപ്പും ഗെയിമും ഇൻ-ആപ്പും വാങ്ങാൻ കഴിയുന്നതാണ്.
Also Read: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെമ്പാടും ഏകദേശം 2.5 ബില്യണിലധികം ഉപയോക്താക്കളാണ് ഗൂഗിൾ പ്ലേ സ്റ്റോറിന് ഉള്ളത്.
Post Your Comments