ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയെങ്കിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഇന്ത്യയുടെ ആദ്യ വർഷങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഭൂപരവും ദേശീയവുമായ ഐക്യം പടുത്തുയർത്തുക എന്നതായിരുന്നു രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.
ഭരണഘടന അനുസൃതമായി ജനാധിപത്യ സമ്പ്രദായങ്ങൾ വികസിപ്പിക്കുക എന്നതായിരുന്നു രാജ്യം നേരിട്ട മറ്റൊരു പ്രതിസന്ധി. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും ഇന്ത്യ നേരിട്ടിരുന്നു.
ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ഏകീകരണം ആയിരുന്നു സ്വാതന്ത്ര്യാനന്തരം നേരിട്ട മറ്റൊരു പ്രതിസന്ധി. സർദാർ വല്ലഭായി പട്ടേലും, വി പി മേനോനും ചേർന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ഇവരുടെ പരിശ്രമങ്ങളുടെ ഫലമായി 565 നാട്ടുരാജ്യങ്ങളിൽ ഭൂരിപക്ഷവും യൂണിയനിൽ ചേരാൻ തയ്യാറായി. രാഷ്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലും രാജ്യം പ്രതിസന്ധി നേരിട്ടിരുന്നു.
Post Your Comments