കൊൽക്കത്ത: അനധികൃതമായി പണം കണ്ടെടുത്ത കേസിൽ അറസ്റ്റ് ചെയ്ത അർപ്പിത മുഖർജിയുടെ കാറുകൾ ഓടിക്കാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഡ്രൈവർ.
പ്രണബ് ഭട്ടാചാര്യയെന്ന അർപ്പിതയുടെ പേഴ്സണൽ ഡ്രൈവറാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അർപ്പിതയുടെ പേരിലുള്ള നിരവധി വാഹനങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി കാണാനില്ലെന്നും ഇയാൾ പോലീസിനു മൊഴി നൽകി. അർപ്പിതയെ പുറത്തു കൊണ്ടുപോകാറുള്ള ഒരു ഹോണ്ട സിറ്റി മാത്രമാണ് താൻ ഓടിച്ചിരുന്നതെന്നും പ്രണബ് ഭട്ടാചാര്യ മൊഴി കൊടുത്തു.
Also read: ബിർസ മുണ്ട വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി: രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം തവണ
പണം വാങ്ങിയ ശേഷം അനധികൃതമായി അധ്യാപക, അധ്യാപകേതര പോസ്റ്റുകളിൽ നിയമനം നടത്തിയെന്ന കേസിലാണ് അർപ്പിതയും മന്ത്രി പാർത്ഥ ചാറ്റർജിയും എൻഫോഴ്സ്മെന്റ് അധികൃതരുടെ കസ്റ്റഡിയിലായത്. അർപ്പിതയുടെ വസതികളിൽ നിന്നും 40 കോടിയിലധികം രൂപ ഇവർ പിടിച്ചെടുത്തിരുന്നു.
Post Your Comments