PalakkadLatest NewsKeralaNattuvarthaNews

ഇ​രു​പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി ന​ബീ​ൽ മു​ഹ​മ്മ​ദ് (25) ആണ് ​അ​റ​സ്റ്റിലായത്

പാ​ല​ക്കാ​ട് : ഇ​രു​പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി ന​ബീ​ൽ മു​ഹ​മ്മ​ദ് (25) ആണ് ​അ​റ​സ്റ്റിലായത്.

പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആണ് സംഭവം. പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജി​ൻ​സ് ബ്രാ​ഞ്ചും എ​ക്സൈ​സ് റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാൾ പിടിയിലായത്. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നു ട്രെ​യി​നി​ൽ പാ​ല​ക്കാ​ടെ​ത്തി കോ​ട്ട​യ​ത്തേ​ക്ക് ബ​സി​ൽ പോ​കു​ന്ന​തി​നാ​യി വ​രു​മ്പോ​ളാ​ണ് ന​ബീ​ൽ പിടിയിലായത്.

Read Also : തുടർച്ചയായ കൂടുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും

എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചെ​റു​കി​ട ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​ക്ക​പ്പെ​ട്ട​യാ​ളെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. പൊ​തു​വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button