Challenges Post IndependenceIndependence DayLatest NewsNewsIndia

പൊരുതി നേടിയ സ്വാതന്ത്ര്യം : ചരിത്രം വിസ്മരിച്ച ധീര വനിതകൾ

അഞ്ചു വർഷത്തിനുശേഷം രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടർന്നിരുന്നു.

ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോൾ, സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ചില അജ്ഞാതരായ ധീര വനിതകളെ നമുക്ക് നോക്കാം…

മാതംഗിനി ഹസ്ര

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി മിഡ്നാപൂരിൽ പൊലീസ് സ്റ്രേഷൻ പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ്, എഴുപത്തിരണ്ടാം വയസ്സിൽ വീരമൃത്യു വരിച്ച ധീര വനിത. ഗാന്ധി മുത്തശ്ശി എന്ന് വിളിപ്പേര്.

ബംഗാൾ പ്രവിശ്യയിലെ താംലുക്കിൽ ഹോഗ്‌ല ഗ്രാമത്തിൽ ദരിദ്ര കർഷക കുടുംബത്തിൽ ജനനം. കുടുംബ സാഹചര്യങ്ങൾ കാരണം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. പന്ത്രണ്ടാം വയസ്സിൽ വിവാഹം. പതിനെട്ടു വയസുള്ളപ്പോൾ ഭർത്താവ് മരിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി കോൺഗ്രസിലെത്തി. ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു മിഡ്നാപൂരിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പ്രത്യേകത. മാതംഗിനി അവരുടെ നേതാവായി.

കനകലത ബറുവ

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച യുവതി. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് വീരമരണം വരിക്കുമ്പോൾ 17 വയസ്. അസാമിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്യസമര നേതാവും കനകലതയാണ്. ബീർബല (ധൈര്യശാലി) ഷഹീദ് (രക്തസാക്ഷി) എന്നീ പേരുകളിലും അറിയപ്പെടുന്നു.

കൃഷ്ണകാന്ത ബറുവയുടെയും കർണേശ്വരി ബറുവയുടെയും മകളായി 1924 ഡിസംബർ 22 ന് അസാമിലെ ദരാംഗ് ജില്ലയിലെ ബോരംഗബാരിയിൽ ജനനം. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചു. സഹോദരങ്ങളെ സംരക്ഷിക്കാനായി പഠനം നിറുത്തി. സൈന്യത്തിൽ ചേരാനാഗ്രഹിച്ചെങ്കിലും പതിനെട്ട് വയസ് തികയാത്തതിനാൽ സാധിച്ചില്ല. മഹാത്മാഗാന്ധിയിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും ആകൃഷ്ടയായ കനകലത ഇന്ത്യയുടെ സ്വാതന്ത്യത്തിനു വേണ്ടി പോരാടാൻ തീരുമാനിച്ചു. മുത്തച്ഛൻ ഇതിനെതിരായിരുന്നു. അദ്ദേഹമറിയാതെ രഹസ്യമായി മീറ്റിങ്ങുകളിൽ പങ്കെടുത്തു.

Read Also: സ്വാതന്ത്ര്യാനന്തര ഇന്ത്യ: ബ്രിട്ടീഷ് കോളനിയിൽ നിന്നും സൈനിക ശക്തിയിലേക്ക് ഇന്ത്യൻ സായുധ സേനയുടെ പരിണാമം

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച യുവതി. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് വീരമരണം വരിക്കുമ്പോൾ 17 വയസ്. അസാമിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്യസമര നേതാവും കനകലതയാണ്. ബീർബല (ധൈര്യശാലി) ഷഹീദ് (രക്തസാക്ഷി) എന്നീ പേരുകളിലും അറിയപ്പെടുന്നു.

അരുണ ആസഫ് അലി

അരുണ ആസഫ് അലി (ജൂലൈ 16, 1909, ജൂലൈ 29, 1996) ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തി ശ്രദ്ധേയയായി.

വിവാഹാനന്തരം കോൺഗ്രസ് പാർട്ടിയുടെ സജീവപ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹസമയത്ത് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 1942 ഓഗസ്റ്റ് 8-ന്‌ എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 9ന്‌ അരുണ ആസഫ് അലി സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ അവർ ഒളിവിൽ പോയി. റാം മനോഹർ ലോഹ്യയുമൊന്നിച്ച് അവർ ഇങ്കിലാബ് എന്ന കോൺഗ്രസിന്റെ മാസിക പുറത്തിറക്കി.സ്വാതന്ത്ര്യ സമര നായിക എന്നാണ് വിശേഷിക്കപ്പെടുന്നത്.

മാഡം ഭിക്കാജി കാമ

ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ. 190-7 ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിലായിരുന്നു മാഡം കാമ പച്ചയും കുങ്കുമവും ചുവപ്പും നിറങ്ങളുള്ള ആ പതാക രൂപകൽപ്പന ചെയ്തത്. അന്ന് കാമയുടെ കൂടെ വീർസമർക്കറും മറ്റുചിലരും ഉണ്ടായിരുന്നു .

ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന കാമയാണ് ഇന്ത്യയ്ക്ക് സ്വയംഭരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതും. മുംബൈയിലെ പ്രമുഖനും സമ്പന്നനും വ്യപാരിയുമായിരുന്ന സൊറാബ്ജി പ്രേംജി പട്ടേലിന്റെ പുത്രിയായി 1861 സെപ്തംബർ 24 ണ് റുസ്തം ഭിക്കാജി ജനിച്ചു. കെ ആർ കമയെയാണ് ഇവർ വിവാഹം കഴിച്ചത് . ബ്രിട്ടീഷ് വിരുദ്ധപ്രവർത്തനങ്ങളിൽ ഭർത്താവിന്റെ എതിർപ്പുകളെ നേരിടേണ്ടിവന്ന കാമ കുടുംബത്തെയും ഭർത്താവിനെയും ഉപേക്ഷിച്ച് 1902 -ൽ യൂറോപ്പിലേക്ക് പോയി .

താരാ റാണി ശ്രീവാസ്തവ

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത വനിതയുമായിരുന്നു. ബീഹാറിലെ സരൺ ജില്ലയിലാണ് താരാറാണിയും അവരുടെ ഭർത്താവായിരുന്ന ഫൂലേന്ദു ബാബുവും ജീവിച്ചിരുന്നത്. 1942-ൽ താരാ റാണിയും അവരുടെ ഭർത്താവും ബീഹാറിലെ സിവാനി പട്ടണത്തിൽ ഒരു പോലീസ് സ്റ്റേഷനു നേരേ മാർച്ച് നടത്തുന്നതിനു നേതൃത്വം കൊടുക്കുകയും ഈ മാർച്ചിനു നേർക്ക് പൊലീസ് വെടിയുതിർക്കുകയും ചെയ്തു. ഈ വെടി വയ്പ്പിൽ ഭർത്താവിനു വെടിയേറ്റുവെങ്കിലും പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ട് ജനക്കൂട്ടത്തെ നയിക്കൽ അവർ തുടർന്നു.

രാജ്യത്തോടുള്ള അവരുടെ കടമയിൽ വ്യക്തിപരമായ നഷ്ടം അവരുടെ മനസ്സിനു ചാഞ്ചല്യമുണ്ടാക്കിയില്ല. ഗാന്ധിജിയുടെ ആഹ്വാനത്തിനു മറുപടിയായി പോലീസ് സ്റ്റേഷനിലെ മേൽക്കൂരയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിൽ അവർ വിജയിച്ചു. പിന്നീട് സംഭവ സ്ഥലത്തു തിരിച്ചു ചെന്ന അവർക്ക് ഭർത്താവു മരണപ്പെട്ട കാഴ്ചയാണു കാണുവാൻ സാധിച്ചത്. അഞ്ചു വർഷത്തിനുശേഷം രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button