Latest NewsKeralaNews

കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബി.ജെ.പി നേതാക്കളുമാണ് മന്ത്രി വി.ശിവൻകുട്ടി

 

 

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച്ച നിഷേധിച്ചതിൽ വിമർശനവുമായി വിദ്യഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബി.ജെ.പി നേതാക്കളുമാണെന്നായിരുന്നു സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചത്.

മന്ത്രിമാരുടെ സംഘം ഡൽഹിയിൽ എത്തുമെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ബി.ജെപി നേതാക്കൾ ഡൽഹിയിലെത്തിയത്. ബി.ജെ.പിയുടെ നേതാക്കൾ ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് അശ്വിനി വൈഷ്ണവിനെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതെന്നും മന്ത്രി ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വിമർശിച്ചു.

കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി.ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button