Latest NewsIndiaNews

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മുത്തലാഖ് ചൊല്ലി

പീഡനം ചെറുത്തപ്പോള്‍ അദ്നാന്‍ മര്‍ദിക്കുകയും 'മുത്തലാഖ്' ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു

ലക്‌നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് അദ്നാനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ബന്ധു ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം.

Read Also: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ

ഗോണ്ടയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ലഖ്നൗ സ്വദേശിയായ മുഹമ്മദ് അദ്നാന്‍ വിവാഹം കഴിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് അദ്നാന്‍ ദിവസവും ഭാര്യയെ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും യുവതി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമത്തെത്തുടര്‍ന്ന് വളരെക്കാലമായി മാതൃവീട്ടില്‍ താമസിച്ചു വരികയാണ് യുവതി. വീട്ടില്‍ ഒറ്റയ്ക്കായപ്പോഴാണ് പ്രതികള്‍ പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.

പീഡനം ചെറുത്തപ്പോള്‍ അദ്നാന്‍ മര്‍ദിക്കുകയും ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button